Thursday, March 19, 2009

വട്ടക്കളിപ്പാട്ട്


“ചന്ദനപ്പൂമരത്തിന്റരികരികെ പോകുമ്പഴല്ലേ....
ഒരു കൂട്ടം കണ്ണനും മക്കളും തലതിരിഞ്ഞെറങ്ങ്‌ണ് കണ്ടു.
ആ മീനേ കോര്‍ക്കുവാനൊരു കമ്പക്കോലെടുക്കടളിയാ...
ആ മീനേ കോര്‍ക്കുവാനൊരു കമ്പക്കോലില്ലെടളിയാ.....
ചന്ദനപ്പൂമരത്തിന്റെ കൊമ്പൊന്നൊടിക്കെടളിയാ....“
വാണിയംകുളത്തുനിന്നും കിട്ടിയ ഈ പാട്ടില്‍ ,ചേരാത്തത് തമ്മില്‍(ചന്ദനവും മീനും) ചേര്‍ക്കുന്നത് ഒരു പ്രതിഷേധസമരത്തിന്റെ ഭാഗമായിത്തന്നെ ആകണം. william R bascum പറഞ്ഞ വികാരബഹിര്‍സ്ഫുരണം തന്നെയല്ലേ ഇത് .ഭരതന്‍ “കേളി”യില്‍ ഈ പാട്ട് ഉപയോഗിച്ചു.വിനോദഗാനത്തില്‍പ്പെടുന്ന ഈ വട്ടക്കളിപ്പാട്ടില്‍
പല തരം മീനുകളുടെ(കണ്ണന്‍,പരല്,മത്തി,ചിഗ്ഗ്,കോട്ടി,മൊയ്യ്......etc )പേരുകള്‍ ആവര്‍ത്തിച്ചുവരുന്നത് കാണാം.

No comments:

Post a Comment