Wednesday, March 25, 2015

മലവാഴിയാട്ടം


കല്ലടിക്കോട്മല ഇറങ്ങി വന്നാവരാണു 441 കുട്ടി പരമ്പരയിലെ കരിങ്കുട്ടി.പറക്കുട്ടി.ഹനുമാൻ  കുട്ടി,വേതാളക്കുട്ടി  ...ഒക്കെ .ഇതിൽപ്പെട്ടതാണ്  മലവാരത്താമ്മ  അഥവാ മലവായി. മലവായിയുടെ നേരാങ്ങള മാണി എന്ന മുത്തപ്പനും കൂടെയുണ്ട്. മരംകൊട്ടുപാട്ട് , തോറ്റം ,വേഷം,മണിയുടെ പ്രകടനങ്ങൾ , മാണി - മലവായി തർക്കം ...തുടങ്ങി ഒരു രാത്രി മുഴുവൻ ഉണ്ട്  ഈ  അനുഷ്ഠാനകലയുടെ ചടങ്ങുകൾക്ക്. പറയസമുദാ യക്കരുടെ  അനേകം നാടൻകളിലൊന്നായ ഇത് കൊല്ലവും നടക്കുന്ന വളാഞ്ചേരി  ഈരുമ്പിളിയത്തുനിന്നുമാണ് . 
                കിഴൂ  കാളികാവ് പൂരം 
മനോഹരമായ അനങ്ങാൻമലകൾക്കിടയിലാണ്  കാളികാവിലമ്മ  കുടികൊള്ളുന്നത് .2015 മാർച്ച്  22  ന്  ആയിരുന്നു പൂരം .ആന,കാള ,തിറ ,പൂതൻ ഒക്കെയുള്ള  തിരക്ക് കുറഞ്ഞ ഉത്സവം.  




 
              ഓണപ്പാട്ട്                                  ONAPPATTU
ഓണത്തിന് പാണനാരുടെ തുയിലുണർത്ത് പാട്ട് ഇപ്പോൾ എവിടെയെങ്കിലും ഉണ്ടോ ...എന്ന അന്വേഷണമാണ്   ചെർപുളശ്ശേരിക്കടുത്ത കിഴൂർ എന്ന മനോഹരമായ ഗ്രാമത്തതിലെത്തിച്ചത്. ഉത്രാടത്തിന്റെ രാത്രിയിലാണ്  തുടി കൊട്ടി ഇവരെത്തുക. ഇപ്പോൾ പകരം ചെണ്ടയാണ്.മുഴുവൻ പാട്ട് തീരാൻ ഒരു മണിക്കൂർ ഏങ്കിലും വേണം .ഭഗവാൻ ശ്രീ പരമേശ്വരനും ശ്രീ പാർവതിയും കൂടി ചൂതുകളിച്ചതും തോറ്റ പാർവതി ചൂതുകൊണ്ട്  ഭഗവാനെ എറിഞ്ഞതും വാടിമയക്കപ്പെട്ട് വീണ ഭഗവാനെ  ഉണർത്താൻ തിരുവരങ്കത്ത് പാണനാർ വന്നു തുയിലുണർത്തുപാട്ടുപാടിയതും ഓണത്തിനു പാടിനടക്കാൻ  പാണനാർക്കു വരം കിട്ടിയതുമാണു പാട്ടുകഥ . എന്റെ നാട്ടിൽ കറുപ്പൻ -ചിന്ന , ചാമി -വള്ളി ,അയ്യപ്പൻ - ജാനകി  എന്നിവരുടെയൊക്കെ പാട്ട് കേട്ട എനിക്ക് ഇത് പുതുമയൊന്നും നൽകിയില്ലെങ്കിലും അവരുടെ കൂടെ പുലരും വരെ നടന്നത്  നല്ല അനുഭവമായി .2014 ലെ ഓണത്തിനാണിതു ഉണ്ടായത്

മൂവാറ്റുപുഴക്ക് അടുത്ത് മാറാടിക്കാവിലമ്മക്ക് ഗരുഡൻ തൂക്കം ആയിരുന്നു മാർച്ച് 23 ന് .ബന്ധു വീടായ മങ്ങമ്പ്ര തറവാട്ടിലായിരുന്നു ഇതു് .








ആദ്യമായാണ്‌  ഇത് കാണുന്നത്.വള്ളുവനാട്ടിലെ തട്ടിന്മേൽ കൂത്തുമായി നല്ല  സാമ്യമുണ്ട്  കളിക്കും വേഷത്തിനും.കാളി പുരാവൃത്തം  തന്നെയാണ് ഇതിലും വരുന്നത്.രക്തദാഹിയായ അമ്മയും ഗരുഡനും  തമ്മിലുള്ള ബന്ധത്തിന്റെ കഥയുണ്ടിതിൽ .രാത്രി 12 മണിക്കുശേഷമേ തൂക്കം കാവുകയറൂ . ചാടിൽ തൂക്കാനവകാശം കൊല്ലാനും അശാരിക്കും ആണ് . ഐരാപുരത്തെയും മോനിപ്പ ള്ളിയിലേയും തൂക്കമാണു കേമം .മാറാടി തൂക്കം മീനത്തിലെ ഭരണിയിലാണ് .