ഓണപ്പാട്ട് ONAPPATTU
ഓണത്തിന് പാണനാരുടെ തുയിലുണർത്ത് പാട്ട് ഇപ്പോൾ എവിടെയെങ്കിലും ഉണ്ടോ ...എന്ന അന്വേഷണമാണ് ചെർപുളശ്ശേരിക്കടുത്ത കിഴൂർ എന്ന മനോഹരമായ ഗ്രാമത്തതിലെത്തിച്ചത്. ഉത്രാടത്തിന്റെ രാത്രിയിലാണ് തുടി കൊട്ടി ഇവരെത്തുക. ഇപ്പോൾ പകരം ചെണ്ടയാണ്.മുഴുവൻ പാട്ട് തീരാൻ ഒരു മണിക്കൂർ ഏങ്കിലും വേണം .ഭഗവാൻ ശ്രീ പരമേശ്വരനും ശ്രീ പാർവതിയും കൂടി ചൂതുകളിച്ചതും തോറ്റ പാർവതി ചൂതുകൊണ്ട് ഭഗവാനെ എറിഞ്ഞതും വാടിമയക്കപ്പെട്ട് വീണ ഭഗവാനെ ഉണർത്താൻ തിരുവരങ്കത്ത് പാണനാർ വന്നു തുയിലുണർത്തുപാട്ടുപാടിയതും ഓണത്തിനു പാടിനടക്കാൻ പാണനാർക്കു വരം കിട്ടിയതുമാണു പാട്ടുകഥ . എന്റെ നാട്ടിൽ കറുപ്പൻ -ചിന്ന , ചാമി -വള്ളി ,അയ്യപ്പൻ - ജാനകി എന്നിവരുടെയൊക്കെ പാട്ട് കേട്ട എനിക്ക് ഇത് പുതുമയൊന്നും നൽകിയില്ലെങ്കിലും അവരുടെ കൂടെ പുലരും വരെ നടന്നത് നല്ല അനുഭവമായി .2014 ലെ ഓണത്തിനാണിതു ഉണ്ടായത്
No comments:
Post a Comment